'സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണ പരാജയം'; എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിട്ട് രാജ്യത്തിനായ് കൈകോര്‍ക്കുക; രാഹുല്‍ ഗാന്ധി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു, അതിനാല്‍ ജന്‍ കി ബാത്ത് നടത്തുക എന്നതിന് വലിയ പ്രാധാന്യമാണുള്ളത്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ വിശദീകരിക്കുന്ന പ്രധാന മന്ത്രിയുടെ മന്‍ കി ബാത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

'ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട ജനതയെയാണ് രാജ്യത്തിന് ആവശ്യം. എന്റെ എല്ലാ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോടും ഞാന്‍ ആവശ്യപ്പെടുകയാണ്- എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിട്ട് രാജ്യത്തെ ജനതയുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ട സഹായം ചെയ്യുക. ഇതാണ് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മ്മം' എന്ന് രാഹുല്‍ പറഞ്ഞു.

അതേസമയം, രണ്ടാം ഘട്ട കൊവിഡ് വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ തുറന്ന് സമ്മതിച്ചു. കൊവിഡ് രൂക്ഷമായ ഈ ഘട്ടത്തില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം, ഫാര്‍മ ഇന്‍ഡസ്ട്രി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും മോദി അറിയിച്ചു. 

വാക്‌സിനേഷന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ കൊവിഡ്-19 വാക്‌സിന്‍ കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതല്‍ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More