എയർ ആംബുലൻസിൽ രോ​ഗിയെ ഹൈദരാബാദിൽ എത്തിച്ച് വീണ്ടും ഹീറോ ആയി സോനു സൂദ്

കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിലായ 25 കാരിയെ ബോളിവുഡ് നടൻ സോനു സൂദിന്റെ സഹായത്തെടെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. നാ​ഗ്പൂരിൽ നിന്നാണ് രോ​ഗിയെ സോനു  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച്. ഭാരതി എന്ന യുവതിയാണ് സോനുവിന്റെ വിലമതിക്കാനാവാത്ത സഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കടുത്ത ശ്വാസകോശ രോ​ഗം ബാധിച്ച് ​ഗുരുതരാവസ്ഥായിലായിരുന്നു ഭാരതി.

ശ്വാസകോശത്തിന് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ രോ​ഗിയുടെ ജീവൻ അപകടത്തിലാകുമെന്ന് നാ​ഗ്പൂരിലെ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഭാരതിയെ ഹൈദരാബാദിൽ എത്തിക്കാനാകുമോ എന്ന് ഇവരുടെ ചികിത്സക്കായി ഇടപെട്ട സോനുവിനോട് ആശുപത്രി അധികൃതർ പറഞ്ഞു. അതേ സമയം ഭാരതി രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമെയുള്ളുവെന്നും ഡോക്ർമാർ സോനുവിനോട് പറഞ്ഞു.

രോ​ഗത്തോട് പൊരുതി ഭാരതി ജീവിത്തിലേക്ക് തിരിച്ചു വരുമെന്ന് സോനു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സോനു മുൻകൈയ്യെടുത്ത് എയർ ആംബുലൻസിൽ ഭാരതിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. ഭാരതിയെ ഹൈദരാബാദിൽ അടിയന്തര ചികിത്സക്ക് വിധേയയാക്കി. ഇവരുടെ ആരോ​ഗ്യ നില സംബന്ധിച്ച് വിവരങ്ങൾ ആശുപത്രി വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊവിഡിന്റെ ഒന്നാം തരം​ഗകാലത്തും അശരണർക്കായി സോനു ശ്രദ്ദേയമായ ഇടപെടലുകൾ നടത്തിയിരുന്നു

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More