വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് തിരികെ മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും വീടുകളിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്'- രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് വ്യാപനത്തിനുകാരണം പൊതുജനങ്ങളാണെന്ന് കുറ്റപ്പെടുത്തിയ സര്‍ക്കാരിന് ഇപ്പോള്‍ ജനം തെരുവില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ട ബാധ്യതയില്ലേ എന്നും രാഹുല്‍ ചോദിച്ചു. ഡല്‍ഹിയില്‍ ആറ് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹി വിടാന്‍ നിര്‍ബന്ധിതരായത്. ഈ സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണും സമാന നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. 2.73 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More