ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന് നഷ്ട്ടപ്പെടുന്നവര്‍ക്കുള്ള തുകയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
ദിനം പ്രതി രാജ്യത്ത് 2 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്റെ പുതിയ തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ കണക്കുകള്‍ നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 24 ന് ശേഷം ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുകയില്ലെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് വിതരണം നല്കുന്നതില് മുന്‍ഗണന നല്കിയതിനാല് ഇന്‍ഷുറന്‍സ് പദ്ധതി താത്കാലത്തേക്ക് നിര്‍ത്തി വെക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ആലോചിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യകതമാക്കി.