തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സര്‍വ്വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. എം.ജി, കേരള, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, ആരോഗ്യ സര്‍വ്വകലാശാലയുടെ തിങ്കളാഴ്ച് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരീക്ഷകള്‍ മാറ്റണമെന്ന് അവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് അവിശ്യപ്പെട്ട് ശശി തരൂര്‍ എം.പി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. സര്‍വ്വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.