ബിജെപിയെ എതിര്‍ക്കുന്നവരെയെല്ലാം ക്രിമിനലുകളെന്നു മുദ്രകുത്തുന്നു- മെഹബൂബ മുഫ്തി

ശ്രീനഗര്‍: ബിജെപിയെ എതിര്‍ക്കുന്നവരെ ക്രിമിനലുകളായി മുദ്ര കുത്തുന്നുവെന്ന് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി. കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറെറ്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മുഫ്തിയുടെ പ്രതികരണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറാണ് മുഫ്തിയെ ചോദ്യം ചെയ്തത്.

'വിയോജിപ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാല്‍ അത്‌ പ്രകടിപ്പിക്കുന്നവരെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഇ.ഡി, എന്‍.ഐ.എ, സി.ബി.ഐ. തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി പ്രതിയാക്കുകയാണ്' എന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് മെഹബൂബ പറഞ്ഞു. നിങ്ങള്‍ അഭിപ്രായ വ്യത്യസങ്ങള്‍ രേഖപെടുത്തുകയാണെങ്കില്‍ ഒന്നുകില്‍ നിങ്ങളെ രാജ്യ ദ്രോഹികളായി മുദ്ര കുത്തും, ഇല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കുടുക്കുമെന്നും മുഫ്തി കൂട്ടിചേര്‍ത്തു.

ഭരണഘടനയില്‍ ഊന്നിയല്ല രാജ്യത്ത് ഭരണ നിര്‍വ്വഹണം നടത്തുന്നത്, അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തിനനുസരിച്ചാണ്. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല, തന്‍റെ കൈയില്‍ ഒന്നും ഒളുപ്പിച്ച് വെച്ചിട്ടുമില്ല, അതാണ് രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ തന്‍റെ പിതാവിന്‍റെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നത് മെഹബൂബ മുഫ്തി വ്യക്തമാക്കി.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെ ഇനിയും ജമ്മു കശ്മീരിന്‍റെ അവകാശങ്ങള്‍ക്കായി പോരാടും. കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ ഇനിയും പോരാട്ടങ്ങള്‍ തുടരുമെന്നും മെഹബൂബ് മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More