രാജ്യത്ത് താമസിക്കുന്ന 16 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്‌ വാക്സിന്‍ നല്‍കും- സൗദി അറേബ്യ

റിയാദ്: സ്വദേശികള്‍ക്കും വിദേശികളുമുള്‍പ്പെടെ രാജ്യത്തുള്ള എല്ലാ ആളുകള്‍ക്കും  കൊവിഡ് വാക്സിന്‍ നല്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്ത് താമസിക്കുന്ന 16 വയസ് തികഞ്ഞ എല്ലാവര്‍ക്കും പ്രതിരോധ വാക്സിന്‍ നല്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16- വയസ് തികഞ്ഞവര്‍ക്ക്‌ ഫൈസര്‍ ബയോടെക് വാക്സിനും, 18തികഞ്ഞവര്‍ക്ക് ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക വാക്സിനുമാണ് നല്‍കുന്നതെന്ന്  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ പ്രായമായവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. ഫൈസര്‍ ബയോടെക് വാക്സിന്‍റെ ആദ്യ ഡോസ് എടുത്ത് 3 മുതല്‍ 6 വരെയുള്ള ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. അതേസമയം, ആസ്ട്രസെനെക വാക്സിന്‍ സ്വീകരിച്ച് 8 മുതല്‍ 12വരെയുള ആഴ്ചയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.

കൊവിഡ ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനും, സംശയ നിവാരണത്തിനുമായി ഹെല്‍ത്ത് 937 എന്ന ട്വിറ്റര്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഇതിന്‍റെ സേവനം ലഭ്യമാക്കാമെന്നും  സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Contact the author

Web desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More