ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

മസ്കത്ത്: ഒമാനില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ മരണസംഖ്യ 20 ആയി. മഴ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച നിർത്താതെ പെയ്ത മഴയെ തുടര്‍ന്ന് അൽ ബുറൈമിയിലെയും മഹ്ദയിലെയും നിരവധി തെരുവുകളിൽ വെള്ളം കെട്ടി ഗതാഗതക്കുരുക്കുണ്ടായി.

കനത്ത മഴയില്‍ അണക്കെട്ടുകൾ കവിഞ്ഞൊഴുകുകയും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. 206 മില്ലീ മീറ്റർ, 183 മില്ലീ മീറ്റർ,180 മില്ലീ മീറ്റർ എന്നിങ്ങനെയാണ് പല സ്ഥലങ്ങളില്‍ ലഭിച്ച മഴ. മഴയുടെ കൂടെ ശക്തമായ കാറ്റ് വീശുന്നത് കൊണ്ട് വാഹനങ്ങൾ ഒഴുകിപ്പോകുകയും നിരവധിപേർ വീടുകളിൽ കുടുങ്ങുകയും ചെയ്തതായി  റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വിവിധ ഗവർണറേറ്റുകളിലായി 18 അഭയകേന്ദ്രങ്ങൾ ഒരുക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു 

കനത്ത മഴയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം തുറന്നുവിടുമെന്നും ആവശ്യമായ അറ്റകുറ്റപ്പണി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും, വാദികളും താഴ്ന്ന പ്രദേശങ്ങളും മുറിച്ചുകടക്കുന്നതും കടലില്‍ പോകുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. 

Contact the author

Web Desk

Recent Posts

News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 10 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More