കൊറോണ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു

മലയാളികളടക്കം ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദിൽ എത്തി. മല്‍സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാനില്‍ കുടുങ്ങിയത്. ഡല്‍ഹി ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി 8 മണിയ്ക്കാണ് വ്യോമസേനയുടെ സി 17 വിമാനം ടെഹ്റാനിലേയ്ക്ക് പുറപ്പെട്ടത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്ക്ക് അയച്ചിരുന്നു. 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ്-19 രോഗമില്ലെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി എത്തിയ 400-ലേറെ മത്സ്യത്തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങി കിടക്കുന്നത്. നാല് മാസം മുൻപ് മത്സ്യബന്ധന വിസയിലാണ് ഇവർ ഇറാനിലെത്തിയത്. കൊറോണ ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തുവട്ടിരുന്നു. ബാക്കിയുള്ളവരേയും ഘട്ടം ഘട്ടമായി തിരികെ എത്തിക്കും.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More