അമേരിക്കയില്‍ നിന്ന് സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് 2189 കോടി രൂപയുടെ സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.  ജനറല്‍ അറ്റോമിക്സില്‍ നിന്ന് എം.ക്യു -9ബി പ്രിഡേറ്റർ ട്രോണുകളാണ്  ഇന്ത്യ വാങ്ങുന്നത്.  അയല്‍ രാജ്യങ്ങളായ ചൈനയും,  ഡ്രോണുകള്‍ സ്വന്തമാക്കുന്നതിലുടെ കരയിലും കടലിലും പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കും. 

48 മണികൂര്‍ തുടര്‍ച്ചയായി 1700 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് പറക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഈ ഡ്രോണുകള്‍ക്കുണ്ട്. ഹിമാലയത്തിലെ ഇന്ത്യ-പാകിസ്ഥാന്‍  സംഘര്ഷ അതിര്‍ത്തിയും, ചൈനയുടെ യുദ്ധക്കപ്പലുകള്‍ നിലകൊള്ളുന്ന ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ തെക്ക് ഭാഗവുമാണ്  പുതിയ ഡ്രോണുകള്‍ ഉപയോഗിച്ച്  നിരീക്ഷിക്കുക. 

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ലോയിഡ് ഓസ്റ്റിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ മുന്നോടിയായാണ് ഈ തീരുമാനം . ഇത് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ് അന്തിമ തീരുമാനം കൈകൊള്ളുന്നതോടെ ഇന്ത്യ-അമേരിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More