കൊറോണ: ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ ചാടിപ്പോയി

കൊറോണ വൈറസ് ബാധയെന്ന സംശത്തിൽ ആശുപത്രിയില്‍  നിരീക്ഷണത്തിലായിരുന്ന ആള്‍ ചാടിപ്പോയി. മംഗളൂരുവിലെ സർക്കാർ ആശുപത്രിയില്‍നിന്നാണ് മുങ്ങിയത്. ശനിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആയിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രി ഇയാൾ കടന്നു കളയുകയായിരുന്നു. ദുബായിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ.

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ രാജ്യത്ത് 42 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ അറിയിച്ചു ഇന്ന് ഒരാള്‍ക്ക് കൂടി കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. ഇറ്റലിയില്‍ നിന്ന് കുടുംബത്തൊടൊപ്പം കൊച്ചിയില്‍ എത്തിയ മൂന്നുവയസുളള കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. കുട്ടിയുമായി അടുത്ത് ഇടപഴകിയ മറ്റുളളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More