40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് ഉപരോധിക്കും; മുന്നറിയുപ്പുമായി രാകേഷ് ടിക്കായത്ത്

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷകര്‍ പാര്‍ലമെന്‍റ് ഉപരോധിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ എപ്പോൾ വേണമെങ്കിലും ആഹ്വാനം ഉണ്ടായേക്കാം എന്നും കര്‍ഷകര്‍ തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സിക്കാറിൽ യുണൈറ്റഡ് കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്‍റ് ഉപരോധിക്കാനാണ് ഇത്തവണ തയ്യാറെടുക്കുന്നത്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യും. ഇത്തവണ നാല് ലക്ഷമല്ല 40 ലക്ഷം ട്രാക്ടറുകൾ അണിനിരക്കും. ഇന്ത്യാ ഗേറ്റിനടുത്തുള്ള പാർക്കുകൾ ഉഴുതുമറിച്ച് അവിടെ വിത്തു വിതയ്ക്കും. സമയം സംയുക്ത കര്‍ഷക സംഘടനാ നേതാക്കള്‍ പ്രഖ്യാപിക്കും - രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

ജനുവരി 26 ന് ഡല്‍ഹിയിലേക്ക് നടന്ന കര്‍ഷക മാര്‍ച്ചിനിടെ അക്രം അഴിച്ചുവിട്ട് സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ചില വിദ്വംസക ശക്തികള്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകർ നെഞ്ചിലേറ്റുന്നത് ത്രിവർണ്ണ പതാകയെയാണ്, അല്ലാതെ നേതാക്കളെയല്ല. വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാതെ, എം‌എസ്‌പി പുനസ്ഥാപിക്കാതെ ഇനിയും മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കോര്‍പറേറ്റുകളുടെ ഗോഡൌണുകള്‍ രാജ്യത്തെ കര്‍ഷകര്‍ തകര്‍ക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ടിക്കായത്ത് തുറന്നടിച്ചു.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More