ടൂള്‍ക്കിറ്റ് കേസില്‍ ദിശ രവിക്ക് ജാമ്യം

ഡല്‍ഹി: 'ടൂള്‍ക്കിറ്റ്' കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് സെഷന്‍സ് കോടതിയാണ് ദിശക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ടും തുല്യ തുകയ്ക്ക് രണ്ടുപേര്‍ ആള്‍ജാമ്യവും നില്‍ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഇരുപത്തിരണ്ടുകാരിയായ ദിശ രവിയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ മാത്രം വ്യക്തമായ കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞു. ജാമ്യം അനുവദിച്ചതിനു പിന്നാലെ ദിശ രവിയുടെ കസ്റ്റഡി നാലുദിവസത്തേക്കുകൂടി നീട്ടണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷ ചീഫ് മെട്രോപൊളിറ്റന്‍ പങ്കജ് ശര്‍മ്മ തളളി.

ഫെബ്രുവരി പതിമൂന്നിന് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ദിശ ആറ് ദിവസം പൊലീസ് കസ്റ്റഡിയിലും രണ്ട് ദിവസം ജയിലിലും കഴിഞ്ഞിരുന്നു. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ അനുകൂലിച്ച് രേഖകള്‍ തയാറാക്കി അത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു , ഖാലിസ്ഥാന്‍ ബന്ധം തുടങ്ങിയവ ഉന്നയിച്ചായിരുന്നു ദിശ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

പരിസ്ഥിതി പ്രവര്‍ത്തക  ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ക്കിറ്റ് ഷെയര്‍ ചെയ്യുകമാത്രമാണ് താന്‍ ചെയ്തതെന്ന് ദിശ കോടതിയില്‍ പറഞ്ഞിരുന്നു. താനല്ല ടൂള്‍ക്കിറ്റ് നിര്‍മിച്ചത്, കര്‍ഷകരെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി നിരവധിപേരാണ് ദിശയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More