മാധ്യമ വിലക്കില്‍ കേന്ദ്ര സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് ജാവദേക്കര്‍

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ആരോപിച്ച് മീഡിയ വണ്‍ ചാനലിനെതിരെ സ്വീകരിച്ച വിലക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പിന്‍വലിച്ചു. ഇതോടെ മലയാളത്തിലെ രണ്ടു ചാനലുകള്‍ക്കെതിരെ കേന്ദ്രം കൈക്കൊണ്ട  48 മണിക്കൂര്‍  വിലക്ക് നീങ്ങി. ഏഷ്യാനെറ്റ് ന്യൂസിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍  വിലക്ക് നേരത്തെ പിന്‍വലിച്ചിരുന്നു. 

48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ഉണ്ടാകുമെന്നാണ് ചാനലുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സമയപരിധി കഴിയുന്നതിനു മുന്‍പ് തന്നെ ഏഷ്യാനെറ്റിന്‍റെ വിലക്ക് പിന്‍വലിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മീഡിയ വണ്‍ ചാനലിനെതിരെ സ്വീകരിച്ച വിലക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കിയത്.

ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം പറഞ്ഞത്. ആർഎസ്എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതും മീഡിയ വണ്ണിന്‍റെ  പിഴവായി ഉത്തരവിൽ പറയുന്നു. 

അതേസമയം മാധ്യമ വിലക്കില്‍ കേന്ദ്ര സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. മാധ്യമ വിലക്കിന് ബിജെപി എതിരാണ്.എക്കാലത്തും മാധ്യമ നിരോധനത്തിന് എതിരെ പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.സംഭവത്തിനു പിന്നില്‍ എന്താണ് നടന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Contact the author

Web Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More