പൗരത്വനിയമഭേദഗതിയിലെ നിബന്ധനകള്‍ തയാറാക്കികൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: പൗരത്വഭേദഗതി നിയമപ്രകാരമുളള ചട്ടങ്ങള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2020 ഒക്ടോബര്‍ 21 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിഎഎക്കു കീഴിലുളള ചട്ടങ്ങള്‍ തയാറാക്കിയിട്ടുണ്ടോ എന്ന കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിംഗിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന.

2020ല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വഭേദഗതിക്കായുളള ചട്ടങ്ങള്‍ തയാറാവുന്നുണ്ട്, നിയമങ്ങള്‍ നിര്‍മിക്കുന്നതിനായി ലോക്‌സഭയും രാജ്യസഭയും ഏപ്രില്‍ 9-ല്‍ നിന്ന് ജൂലൈ 9 വരേക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി  നിത്യാനന്ദ് റായ് കൂട്ടിച്ചേര്‍ത്തു.

2015-നു മുന്‍പ് ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുളള ഹിന്ദു, സിഖ്, ബുദ്ധ , ജൈന,പാര്‍സി, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് പുതിയ പൗരത്വ നിയമം. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലൂണ്ടായ സംഘര്‍ഷത്തില്‍ 53 പേരാണ് മരണപ്പെട്ടത്.

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More