കേന്ദ്ര ബജറ്റ് ഇന്ന്; ബജറ്റ് ആത്മനിര്‍ഭര്‍ പദ്ധതിയുടെ മുന്നോട്ടുപോക്കെന്ന് സര്‍ക്കാര്‍

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

കൊവിഡും ലോക് ഡൌണും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും രാജ്യത്തെ കര്‍ഷകരാകെ തെരുവിലിറങ്ങി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിഉപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റ് വേളയിലും തുടര്‍ന്ന് കൊവിഡുവേളയില്‍ അവതരിപ്പിച്ച വ്യാപക സ്വകാര്യവത്ക്കരണവും അടിക്കടിയുള്ള ഇന്ധന വിലവര്ധനവും തൊഴിലില്ലായ്മയും വളര്‍ച്ചാ നിരക്കിലെ വന്‍ ഇടിവും എല്ലാം ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണ്. ലോക ബാങ്ക് അടക്കമുള്ള ഏജന്‍സികള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടക്കാന്‍ എന്തുതരം പാക്കെജുകളായിരിക്കും ധനമന്ത്രി നിര്‍മല സീതാരാമന്‍ മുന്നോട്ടു വെയ്ക്കുക എന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കഴിഞ്ഞ തവണത്തെ ആത്മനിര്‍ഭര പാക്കേജിന്റെ തുടര്‍ച്ചതന്നെയായിരിക്കും ഇത്തവണത്തെ ബജറ്റ് എന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിച്ചു വ്യകതമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ രാജ്യത്തെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ്  വ്യവസായലോകം ഉറ്റു നോക്കുന്നത്. 

Contact the author

News Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More