അസാപ്: ഭാഷ പഠിക്കാന്‍ സംസ്ഥാനത്ത് 16 കമ്യൂണിറ്റി സ്കില്‍ സെന്‍ററുകള്‍

തിരുവനന്തപുരം: വിവിധ ഭാഷകള്‍ പഠിക്കാന്‍ അസാപ് (അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) വഴി സംസ്ഥാനത്ത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള കമ്യൂണിറ്റി സ്കില്‍ സെന്‍ററുകള്‍ പൂര്‍ണ്ണമായും ഈ വര്‍ഷം നിലവില്‍ വരും. വിവിധ ഭാഷകൾ പഠിക്കാനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനും 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിൽ ഒമ്പത് എണ്ണം പൂർത്തിയാക്കുകയും ബാക്കി ഏഴെണ്ണം ഈ വർഷം പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

രണ്ടു ലക്ഷത്തിലധികം കുട്ടികൾക്കാണ് അസാപിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷം കൊണ്ട് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകിയത്. ഹയർസെക്കൻഡറി തലം മുതൽ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ അസാപ്പിലൂടെ ലഭിക്കുന്നു. കൂടുതൽ ആത്മവിശ്വാസത്തോടെ തങ്ങൾക്ക് താല്പര്യമുള്ള മേഖലയിൽ നൈപുണ്യ പരിശീലനത്തിൻ്റെ അടിസ്ഥാനം ഉറപ്പാക്കാൻ കഴിയുന്നത് പലരുടെയും ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറിയിട്ടുണ്ട് .

ഭാവിയിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലേക്ക്  വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി കേരളത്തിലെ 66 എൻജിനീയറിങ് കോളേജുകളിലും 45 സർക്കാർ പോളിടെക്നിക് കോളേജുകളിലും അഡ്വാൻസ് സ്കിൽ ഡെവലപ്മെൻറ് സെൻററുകൾ തുടങ്ങി. സെൻ്ററുകളിൽ ലഭിക്കുന്ന പരിശീലനത്തിലൂടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം, നൈപുണ്യശേഷി, മത്സരശേഷി എന്നിവ വർദ്ധിക്കുകയും അതിലൂടെ മികച്ച ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി സ്കിൽ സെൻററുകൾ തുടങ്ങി നൈപുണ്യ രംഗത്ത് മികവിൻ്റെ കേന്ദ്രം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

താല്പര്യമുള്ള തൊഴിൽമേഖലകളിൽ എത്തിച്ചേർന്നവർക്കാണ് ഏറ്റവും മികവോടെ ജോലി ചെയ്യാൻ സാധിക്കുക. വിദ്യാർഥികൾക്ക് കഴിവിനനുസരിച്ച് നൈപുണ്യ വികസനം സാധ്യമാക്കി താല്പര്യമുള്ള തൊഴിൽമേഖലയിൽ എത്തിച്ചേരുന്നതിനായി കൃത്യമായ മാർഗനിർദ്ദേശങ്ങളും പരിശീലനവും ലഭിക്കണം. ഇതു ഉറപ്പാക്കാനായി ആധുനിക കാലത്തിനനുസരിച്ചുള്ള നൈപുണ്യവികസനവും തുടർപരിശീലനവും നൽകാനുള്ള നയങ്ങളാണ് അസാപ് (അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) വഴി സംസ്ഥാനത്ത് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More