ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം; ഇറാന്‍ ബന്ധമെന്ന് സംശയം

ഡല്‍ഹി: കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന് ബന്ധമെന്ന് സംശയം. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിസ കാലാവധി കഴിഞ്ഞ ഡല്‍ഹിയിലെ ഇറാന്‍ സ്വദേശികളെ ചോദ്യം ചെയ്തിരുന്നു. കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പി.ഇ.ടി.എന്‍ എന്ന രാസവസ്തുവാണ് ഡല്‍ഹിയിലെ സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുളളതെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍ഖ്വായിദയുടെ ആക്രമണങ്ങളിലാണ് പൊതുവേ ഈ രാസവസ്തു കണ്ടെത്തിയിട്ടുളളതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ അല്‍ ഹിന്ദ് എന്ന സംഘടന രംഗത്തുവന്നിരുന്നു. ഇതൊരു തുടക്കം മാത്രമാണ്, കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുമെന്നും ടെലഗ്രാം പോസ്റ്റിലൂടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘടനയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്.

വെളളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം എപിജെ അബ്ദുല്‍ കലാം റോഡില്‍ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ ആളപായമില്ല. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇന്ത്യ ഇസ്രായേല്‍ നയതന്ത്രബന്ധത്തിന്റെ 29-ാം വാര്‍ഷികദിനത്തിലായിരുന്നു ഇസ്രായേല്‍ എംബസിക്കുസമീപമുണ്ടായ സ്‌ഫോടനം.

#readMore-7591#

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More