പ്യോങ്യാങ്: ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്റെ ഭാര്യയെ ഒരു വര്‍ഷമായി പൊതുവേദികളില്‍ കാണാനില്ലെന്ന് മാധ്യമങ്ങള്‍. പ്രഥമവനിതയ്ക്ക് എന്തുസംഭവിച്ചുവെന്ന ആശങ്കയിലാണ് ജനങ്ങള്‍. 32കാരിയായ റി സോല്‍ ജൂ 2020 ജനുവരി 25ന് ചാന്ദ്ര പുതുവത്സരദിന പരിപാടികളിലാണ് അവസാനമായി പങ്കെടുത്തത്. പ്യോങ്യാങ് സാംജിയോന്‍ തിയറ്ററിലാണ് ഇരുവരും പൊതുവേദിയില്‍ അവസാനമായി എത്തിയത്.
റി സോല്‍ ജൂ അപ്രത്യക്ഷയായതില്‍ ഉത്തരകൊറിയന്‍ ഭരണകൂടം ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. ചെറിയ കുട്ടികളുള്ളതിനാല്‍ കൊവിഡ് അണുബാധ ഭയന്നാവാം അവര്‍ പൊതുവേദികളില്‍ നിന്ന് ഒഴിഞ്ഞു നിന്നതെന്ന് കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷന്‍ ഗവേഷകവിഭാഗം ഡയറക്ടര്‍ ഹോംഗ് മിന്‍ പറഞ്ഞു. കിം ജോങ് ഉന്നും കഴിഞ്ഞ വര്‍ഷം പൊതുവേദികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.