കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

ബെയ്ജിങ്: കൊവിഡ്‌ മഹാമാരിയെ കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ജയില്‍ മോചിതയാകുന്നു. അഭിഭാഷകയും മാധ്യമ പ്രവര്‍ത്തകയുമായ ഷാങ് ഷാനാണ് നാലു വര്‍ഷത്തിനു ശേഷം മോചിതയാകുന്നത്. കൊവിഡ് 19-നെ പറ്റി ലോകത്തെയറിയിച്ചതിനെ തുടര്‍ന്ന് ചൈനീസ്‌ ഭരണകൂടം അവരെ ജയിലിലടയ്ക്കുകയായിരുന്നു.

2020-ല്‍ കൊവിഡ് വിവരങ്ങള്‍ ശേഖരിക്കാനായി ഷാൻ വുഹാനിലെത്തിയപ്പോള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് വളരെ ചുരുക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കെ നഗരത്തിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. വൈറസിനെ പറ്റി കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ച ഷാന്‍ അവ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ചൈനയില്‍ ലോക്ക്ഡൗണാണെന്നും നഗരത്തിലെ ആശുപത്രികളിലെല്ലാം രോഗികളാണെന്നും ഷാന്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയും തടവിലാക്കിയുമാണ് ഇവിടെ രോഗം നിയന്ത്രിക്കുന്നതെന്നും ഷാന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ ഷാനിന്റെ ഈ പ്രവര്‍ത്തി രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ത്തുവെന്നും ഇത് കലഹത്തിലേക്ക് നയിച്ചെന്നും ആരോപിച്ച്  വുഹാന്‍ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ നാല് വര്‍ഷത്തെ നീതി നിഷേധത്തിനെതിരെ ഷാന്‍ നിരവധി തവണ നിരാഹാരം കിടക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോള്‍ 74 കിലോയിലധികം ഭാരമുള്ള ഷാന്‍ ഇപ്പോള്‍ വെറും 40 കിലോയായെന്ന് അഭിഭാഷകന്‍ പറഞ്ഞു. 

ഏഷ്യ മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ഷാനിന്റെ ജയില്‍ മോചനത്തില്‍ പ്രതികരിച്ചു. ജയില്‍ മോചനമുണ്ടെങ്കിലും മാസങ്ങള്‍ക്ക് ശേഷമേ ഷാനിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുകയുളളുവെന്ന് ഷാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. 


Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More