ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

തെല്‍ അവീവ്:  റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിനുളള ആയുധ വിതരണം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ആരും കൂടെയില്ലെങ്കില്‍ ഒറ്റയ്ക്ക് നിന്ന് യുദ്ധം ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു. എത്ര സമ്മര്‍ദ്ദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാനാകില്ലെന്നും യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കുംവരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഹോളോകോസ്റ്റിനെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'80 വര്‍ഷങ്ങള്‍ക്കു മുന്‍പ് നശിപ്പിക്കാന്‍ വന്നവര്‍ക്കു മുന്നില്‍ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളെ സഹായിക്കാനെത്തിയില്ല. ഈ ഹോളോകോസ്റ്റ് അനുസ്മരണദിനത്തില്‍ പ്രതിജ്ഞ ചെയ്യുന്നു, ഇസ്രായേല്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ നിര്‍ബന്ധിതരായാല്‍ ഒറ്റയ്ക്കു നിന്ന് പോരാടുക തന്നെ ചെയ്യും. എന്നാല്‍ ലോകമെമ്പാടുമുളള മാന്യരായ ജനങ്ങള്‍ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനാല്‍ ഞങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കാകില്ല'- നെതന്യാഹു  പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായേലിന് ആയുധം നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞത്. 'ഒരു കാര്യം വ്യക്തമാക്കുന്നു, ഇസ്രായേല്‍ റഫയിലേക്ക് പോയാല്‍ അവര്‍ക്ക് ഞാന്‍ ആയുധങ്ങള്‍ നല്‍കില്ല. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയാല്‍ ഇസ്രായേലിന് യുഎസ് പിന്തുണയുണ്ടാവില്ല. എന്നാല്‍ ഇസ്രായേലിന്റെ പ്രതിരോധത്തില്‍ അവര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധരായി നില്‍ക്കും'-എന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.

Contact the author

International Desk

Recent Posts

International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More