നൊവാവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൊവവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. യുകെയിലെ പരീക്ഷണത്തില്‍ വാക്‌സിന്‍ 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 18നും 84നുമിടയില്‍ പ്രായമുളള 15,000 പേരിലാണ് യുകെയില്‍ നൊവവാക്‌സ് പരീക്ഷണം നടത്തിയത്.

ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നൊവവാക്‌സിന് അനുമതി തേടുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്ക്യൂട്ടിവ് അഡാര്‍ പുനാവാല പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഏപ്രില്‍ മുതല്‍ പ്രതിമാസം 40 മുതല്‍ 50 ദശലക്ഷം ഡോസുകള്‍ വരെ നൊവാവാക്‌സ് വാക്‌സിന്‍ നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരാണ വാക്‌സിന്‍ സ്വീകരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രിയടക്കം രാജ്യത്തെ മുഖ്യമന്ത്രിമാരും എംഎല്‍എമാരും എംപിമാരും വാക്‌സിന്‍ സ്വീകരിക്കാനാണ് സാധ്യത.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More