കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. ബിനോട് വിശ്വം, കെകെ രാ​ഗേഷ്, എഎം ആരിഫ്,തോമസ് ചാഴിക്കാടൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ചാണ് എംപിമാർ പാർലമെന്റേലേക്ക് മാർച്ച് നടത്തിയത്. കാർഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എംപിമാർ വ്യക്തമാക്കി. 

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോൺ​ഗ്രസ് സിപിഎം, സിപിഐ, എൻസിപി, ഡിഎംകെ, തൃണമുൽകോൺ​ഗ്രസ്, ശിവസേന,സമാജ് വാദി, ശിരോമണി അകാലിദൾ, ആംആദ്മി  തുടങ്ങിയ 20 ഓളം പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്. 

കർഷക ബില്ലിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്. വിവാദമായ കാർഷിക നിയമത്തിനെതിരെ  ഇരുസഭകളിലും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളിലെയും അം​ഗങ്ങളെ അഭിസംബോധന ചെയ്തു. രാജ്യസഭ രാവിലെ 9  മണിമുതൽ ഉച്ചക്ക് ഒരു മണിവരെയും ലോക്സഭ വൈകീട്ട് 4 മണിമുതൽ രാത്രി 9 വരെയുമാണ് സമ്മേളിക്കുക. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്  സഭ സമ്മേളിക്കുന്നത്. രണ്ട് ഘട്ടമായാണ് സഭ സമ്മേളിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ്. ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി 1 ന് ഈ വർത്തെ ബജറ്റ് അവതരിപ്പിക്കും.

Contact the author

News Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More