കൊറോണ നിയന്ത്രിക്കാന്‍ ഐ.എം.എഫ് മൂന്നര ലക്ഷം കൊടിയിറക്കും

വാഷിംഗ്ടണ്‍ : അന്തരാഷ്ട്ര തലത്തില്‍ കൊറോണ (കോവിഡ് - 19) വൈറസിനെ തുരത്താന്‍ മൂന്നര ലക്ഷം കോടി രൂപ (5000 - കോടി ഡോളര്‍ ) ചെലവഴിക്കുമെന്ന് ഐ.എം.എഫ്  (അന്താരാഷ്ട്ര നാണ്യ നിധി )  അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 1000 കോടി ഡോളര്‍ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങല്‍ക്കായി നീക്കിവെക്കുമെന്നും  ഐ.എം.എഫ്  മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയെവ വ്യക്തമാക്കി.

ഐ.എം.എഫ്  (അന്താരാഷ്ട്ര നാണ്യ നിധി ) - ന്‍റെ മൂന്നിലൊന്ന് രാജ്യങ്ങളില്‍ രോഗം ഇതിനകം പടര്‍ന്നു പിടിച്ചു കഴിഞ്ഞു. സാഹചര്യം ഇനിയും ഗുരുതരമായേക്കം. ശക്തമായ ഇടപെടലുകള്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുതന്നെ ഉയരേണ്ടതുണ്ട്. ദുര്‍ബ്ബലമായ ആരോഗ്യ സംവിധാനങ്ങള്‍ മാത്രമുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധി മുറിച്ചു കടക്കുക പ്രയാസമാകും.അതുകൊണ്ടു തന്നെ ആഗോള തലത്തിലുള്ള പ്രതികരണം ഇക്കാര്യത്തില്‍ ഏറ്റം അനിവാര്യമാണെന്നും  ഐ.എം.എഫ്  മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയെവ വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ സമ്പത്തിക  പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ വര്‍ഷം ആഗോള വളര്‍ച്ചാ നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ കുറയുമെന്നും  ഐ.എം.എഫ്  (അന്താരാഷ്ട്ര നാണ്യ നിധി ) മേധാവി പറഞ്ഞു.  

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More