ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ പോലീസ് അനുമതി നല്‍കിയതില്‍ സന്തോഷമുണ്ട്. സമാധാനപരമായ മാര്‍ച്ചിനുശേഷം റോഡ്ഷോയും ഉണ്ടാകുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
തിക്രി അതിര്‍ത്തിയില്‍ മാത്രം രണ്ടര ലക്ഷത്തോളം ട്രാക്ടറുകളാണുളളത്. റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്ഹിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ഗവര്ണന്മാരുടെ വസതിയിലേക്കുളള റാലികളുള്‍പ്പെടെ ജനുവരി 23 മുതല്‍ 26 വരെയുളള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യത്തെ കര്‍ഷകരോട് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ നവംബര്‍ 26 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരുമായി നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒത്തുതീര്പ്പിലായിരുന്നില്ല.