വി കെ ശശികലയെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു

എഐഎഡിഎംകെ നേതാവ് വി കെ ശശികലയെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടർന്നാണ് ബെം​ഗളൂരു പരപ്പന അ​ഗ്രഹാര ജയിലിൽ നിന്ന് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത‌ശ്വാസ തടസ്സത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. നിലവിൽ ശശികലയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ശശികലക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന്  ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനാ ഫലം നെ​ഗറ്റീവാണ്. രക്തസമ്മർദ്ദവും പ്രമേഹവും ഉയർന്ന തോതിലാണുള്ളത്. തിങ്കളാഴ്ചയാണ് ശശികല രോ​ഗ ബാധിതയായത്. പ്രാഥമിക ചികിത്സ നൽകി ഫലം കാണാത്തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ടിടിവി ദിനകരൻ കഴിഞ്ഞ ദിവസം  ജയിലിൽ  ശശികലയെ സന്ദർശിച്ചിരുന്നു. അതേ സമയം ശശികലയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 22 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More