മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

മുംബൈ: മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. അറുപതിലേറേ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ (തിങ്കളാഴ്ച്ച) വൈകുന്നേരം നാലരയോടെയാണ് ഘാട്കൂ പ്പറിലെ പാന്ത്‌നഗറിലുളള പെട്രോള്‍ പമ്പിന് സമീപമുളള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടമുണ്ടായത്. കനത്ത മഴയിലും പൊടിക്കാറ്റിലും പെട്ട് പരസ്യബോര്‍ഡ് തകര്‍ന്ന് വീഴുകയായിരുന്നു. പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളിലുളളവരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. അപകടത്തിന് കാരണമായ പരസ്യബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈഗോ മീഡിയയുടെ ഉടമസ്ഥതയിലുളളതാണ് പരസ്യബോര്‍ഡ്. പരമാവധി 40 അടി വലിപ്പത്തിലുളള പരസ്യബോര്‍ഡ് സ്ഥാപിക്കാനാണ് മുംബൈ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുളളത്. എന്നാല്‍ തകര്‍ന്നുവീണ പരസ്യബോര്‍ഡിന് 120 അടിയിലധികം വലിപ്പമുണ്ടായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക   

ഇന്നലെ വൈകീട്ട് അപ്രതീക്ഷിതമായാണ് മുംബൈയില്‍ കനത്ത മഴയും പൊടിക്കാറ്റുമുണ്ടായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് മുംബൈ നഗരത്തിലെ ഗതാഗതം താറുമാറായി. മരങ്ങള്‍ കടപുഴകി വീണു. മെട്രോ നെറ്റ് വര്‍ക്കിന്റെ ഒരുഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More