ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ചൈനീസ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പ്രബീറിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി അപേക്ഷ വിചാരണാകോടതി തീര്‍പ്പാക്കുന്നതിനു  മുന്‍പ് റിമാന്‍ഡ് അപേക്ഷയും അറസ്റ്റിന്റെ കാരണവും പ്രബീറിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നല്‍കിയില്ലെന്നും കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണാകോടതി നിശ്ചയിക്കുന്ന ഉപാധികളോടെ പ്രബീര്‍ പുരകായസ്തയെ ജാമ്യത്തില്‍ വിടണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജി ആര്‍ ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യൽ  സെല്‍ അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎ 13,16 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനും രാജ്യത്തിനെതിരെ ശത്രുത വളര്‍ത്താനും ന്യൂസ് ക്ലിക്ക് ചൈനയില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലെത്തിയെന്നാണ് ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര വിമര്‍ശകരായിരുന്നു ന്യൂസ് ക്ലിക്ക്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ഇഡി, സി ബി ഐ, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ നിലവില്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More