ഡല്‍ഹി പോലീസുമായുളള മൂന്നാംഘട്ട ചര്‍ച്ചയും പരാജയം; ട്രാക്ടര്‍ റാലി നടത്താനുറച്ച് കര്‍ഷകര്‍

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. കേന്ദ്രവുമായി നാളെ നടക്കുന്ന പതിനൊന്നാംഘട്ട ചര്‍ച്ചയ്ക്കുശേഷം പോലീസുമായി അടുത്ത കൂടിക്കാഴ്ച്ച നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഔട്ടര്‍ റിംഗ് റോഡില്‍ തന്നെ മാര്‍ച്ച് നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ റാലി കുണ്ട്‌ലി മനേസര്‍ പല്‍വാള്‍ എക്‌സ്പ്രസ് ഹൈവേയിലേക്ക് മാറ്റണമെന്നാണ് ഡല്‍ഹി പോലീസിന്റെ ആവശ്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരുടെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി രാജ്യത്തിന് നാണക്കേടാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിഷയത്തില്‍ ഡല്‍ഹി പോലീസിന് തീരുമാനം എടുക്കാമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More