ട്രംപിന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ചുവെന്ന് ഇറാന്‍

ടെഹ്‌റാന്‍: ട്രംപിന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ട്രംപിന്റേത് ദുഷിച്ച ഭരണമായിരുന്നുവെന്നും റൂഹാനി പറഞ്ഞു.

നാലുവര്‍ഷക്കാലം അഴിമതിയും അനീതിയും കൊണ്ട് ജനങ്ങള്‍ക്കും ലോകത്തിനും പ്രശ്‌നങ്ങളുണ്ടാക്കി എന്നല്ലാതെ പ്രത്യേകിച്ച് മറ്റൊരു ഗുണവും ട്രംപിന്റെ ഭരണംകൊണ്ട് ഉണ്ടായിട്ടില്ല. ട്രംപ് തന്റെ ഭരണകാലത്ത് ഇറാനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ മുന്നിലുണ്ടായിരുന്നു. 2018ല്‍ ടെഹ്‌റാനുമായുളള ആണവകരാറില്‍ നിന്ന് വാഷിംഗ്ടണ്‍ പിന്‍മാറിയത് അതിനൊരു ഉദാഹരണമാണെന്ന് ഹസ്സന്‍ റൂഹാനി ടെലിവിഷന്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ട്രംപിന്റെ നയങ്ങള്‍ ഇറാനെ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലെത്തിച്ചിട്ടുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ബൈഡന്റെ സഭയിലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിംഗന്‍ പറഞ്ഞു. ഇറാനുമായുളള ആണവ കരാര്‍ പുനസ്ഥാപിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിനുളള താല്‍പ്പര്യവും ബ്ലിംഗന്‍ വ്യക്തമാക്കി.

Contact the author

International Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More