ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനിമൂലമാണെന്നാണ് കണ്ടെത്തിയത്. ഇവിടെ ആയിരക്കണക്കിന് താറാവുള്‍പ്പെടെയുള്ള പക്ഷികളാണ് ചത്തത്. ഇതിനെ തുടര്‍ന്ന് ചത്ത പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഭോപാലിലെ ആനിമല്‍ ഡിസീസ് ലബോറട്ടറിയിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. കൈനകരിയില്‍ പക്ഷികളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രണ്ടായിരത്തോളം വളര്‍ത്തു പക്ഷികളെയാണ് നശിപ്പിക്കേണ്ടത്. 

നേരത്തെ  കേരളത്തിൽ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോട്ടയത്തും കുട്ടനാടുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള മുഴവന്‍ പക്ഷികളേയും കൊന്നൊടുക്കിയിരുന്നു. ദേശാടന പക്ഷികളിൽ നിന്ന് കേരളത്തിൽ പക്ഷിപ്പനി പകർന്നതെന്നാണ് കണ്ടെത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്താണ് പക്ഷിപ്പനി?

ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 22 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More