ബിജെപി മാവോയിസ്റ്റുകളേക്കാള്‍ അപകടകാരികള്‍; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി മാവോയിസ്റ്റുകളേക്കാള്‍ അപകടകാരികളെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകമാത്രമാണ് ബിജെപി ചെയ്യുന്നതെന്നും മമത ആരോപിച്ചു. ഒരുകാലത്ത് ഇടതുപക്ഷ തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്ന പുരുലിയ ജില്ലയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍.

ബിജെപിയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം എന്നാല്‍ വസ്ത്രം മാറുന്നതുപോലെ പ്രത്യയശാസ്ത്രങ്ങള്‍ മാറ്റാനാവില്ല, ഒരിക്കലും താന്‍ ബിജെപിക്കു മുന്നില്‍ തലകുനിക്കില്ലെന്ന് മമത കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചുമാസങ്ങളിലായി നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജംഗല്‍മഹല്‍ പ്രദേശത്തെ ആദിവാസി ജനതയെ ബിജെപി വാഗ്ദാനങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഒരിക്കല്‍ പോലും ബിജെപി നേതാക്കള്‍ അവരെ സന്ദര്‍ശിച്ചിട്ടില്ലെന്ന് മമത ആരോപിച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജംഗല്‍മഹല്‍ ഉള്‍പ്പെടെ പ്രദേശത്തെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്.

Contact the author

National Desk

Recent Posts

Web Desk 15 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More