റിപ്പബ്ലിക് ദിന പരേഡില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല

ഡല്‍ഹി: ഇത്തവണ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ പതിനഞ്ച് വയസിനു താഴെയുളള കുട്ടികള്‍ക്ക് പ്രവേശനാനുമതിയില്ല. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരുപത്തിയയ്യായിരമായി കുറച്ചു. സാംസ്‌കാരിക പരിപാടികളുടെ എണ്ണത്തിലും മാറ്റമുണ്ട്.

പരേഡ് വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. പരേഡിന്റെ ദൂരം 8.2 കിലോമീറ്റര്‍ എന്നത് ഇത്തവണ 3.3 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. വേദിയിലേക്കുളള എല്ലാ പ്രവേശനകവാടങ്ങളിലും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസോലേറ്റ് ചെയ്യാനുളള മുറികളും സജ്ജമാക്കിയിട്ടുണ്ട്. എല്ലായിടവും ദിവസവും സാനിറ്റൈസ് ചെയ്യുന്നുണ്ട്. കൂടാതെ വി ഐപി സീറ്റുകളില്‍ ആന്റീ വൈറല്‍ ബാക്ടീരിയ കോട്ടിംഗും തളിക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More