അര്‍ണബിനെ 'കോര്‍ട്ട് മാര്‍ഷ്യല്‍' ചെയ്യണമെന്ന് ശിവസേന

ഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യാനാവശ്യപ്പെട്ട് ശിവസേന. റിപ്പബ്ലിക് ടിവി എഡിറ്ററായ അര്‍ണബിനെ സൈനിക കോടതി വിചാരണ ചെയ്യണമെന്നാണ് ശിവസേനയുടെ ആവശ്യം. അര്‍ണബ് ഗോസ്വാമിയും മുന്‍ ബാര്‍ക് മേധാവി പാര്‍ത്ഥോ ദാസ് ഗുപ്തയും തമ്മിലുളള വാട്ട്‌സാപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

പുല്‍വാമ ഭീകരാക്രമണം,  ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 പിന്‍വലിക്കല്‍  തുടങ്ങി കേന്ദ്രസര്‍ക്കാര്‍ വളരെ രഹസ്യമായി നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചുപോലും അര്‍ണബിന് അറിയാമായിരുന്നു എന്നാണ് പുറത്തായ ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും അറിയാത്ത കാര്യങ്ങളാണ് അര്‍ണബ് നേരത്തേ അറിയുന്നത്. ഒരു ജവാന്‍ ഇത്തരം രഹസ്യങ്ങള്‍ അറിഞ്ഞുവെന്ന് കണ്ടെത്തിയിരുന്നുവെങ്കില്‍ അയാളെ കോര്‍ട്ട് മാര്‍ഷ്യലിനു വിധേയനാക്കുമായിരുന്നു. ഇത് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇവ മുന്‍കൂട്ടി അറിഞ്ഞ അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യാന്‍ കഴിയുമോ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബിജെപിയെ വെല്ലുവിളിച്ചു.

ബാലാക്കോട്ട് ആക്രമണം നടക്കുമെന്ന് അര്‍ണബിന് ആദ്യമേ അറിയാമായിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും എന്ത് നടപടിയാണ് എടുക്കുകയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ദേശീയ രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നത് ദേശവിരുദ്ധമല്ലെന്ന് ബിജെപിക്കാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ദേശീയതയെക്കുറിച്ചുളള നിര്‍വചനം സ്വയം പരിശോധിച്ചുനോക്കണമെന്ന് ശിവസേന നേതാവ് ആവശ്യപ്പെട്ടു. സൈനിക രഹസ്യങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ മുഖപത്രമായ 'സാമന'യില്‍ ശിവസേന ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More