കൊറോണ: കൈകഴുകല്‍ ഡാന്‍സ് വൈറല്‍-ഷെയര്‍ ചെയ്ത് യുനിസെഫ്‌

വാഷിംഗ്‌ടണ്‍ : വിയറ്റ്നാം നര്‍ത്തകനായ ക്വാങ്ങ് ഡാങ്ങ് സാമ്പൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ യുണിസെഫ് ഷെയര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായ ആരോഗ്യ പരിപാലനം പ്രമേയമാകുന്ന കലാരൂപമെന്ന നിലയിലാണ് ക്വാങ്ങ് ഡാങ്ങിന്‍റെ ഡാന്‍സ്‌ ലോക സംഘടന പങ്കുവെച്ചിരിക്കുന്നത്.  

ശാസ്ത്രീയമായി കൈ കഴുകുന്നതിനെ നൃത്ത രൂപത്തില്‍ അവതരിപ്പിക്കുകയാണ് ക്വാങ്ങ് ഡാങ്ങ്. ആരോഗ്യ പരിപാലനത്തില്‍ കൈകഴുകലിനുള്ള പങ്കു ചെറുതല്ല. ഇപ്പോള്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇതിനു വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. കൊറോണ വൈറസ് പകരാതിരിക്കാന്‍ പ്രധാനമായി സ്വീകരിക്കേണ്ട നടപടികളിലൊന്നായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രാഥമിക കാര്യങ്ങളിലൊന്നാണ് അണുനാശിനി ഉപയോഗിച്ചുള്ള കൈ കഴുകല്‍.

അതുകൊണ്ടു തന്നെ ശാസ്ത്രീയമായി കൈ കഴുകുന്ന നൃത്തരൂപം യുണിസെഫ് തങ്ങളുടെ ഫോളോവേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ്.  കൈ കഴുകല്‍ ഡാന്‍സ് ട്വിറ്ററിലാണ് ക്വാങ്ങ് ഡാങ്ങ് പുറത്തുവിട്ടത്. ഇതാണ് കോവിഡ് - 19 വൈറസ്  പടര്‍ന്നുപിടിക്കുന്ന ലോക സാഹചര്യത്തില്‍  വൈറലായിരിക്കുന്നത് 

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More