ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍

ഡല്‍ഹി: ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവിലയടക്കമുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ഹരിയാനയിലെ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചുപൂട്ടുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചേര്‍ന്ന ആറാം ഘട്ട ചര്‍ച്ചയില്‍ വൈദ്യുതബില്ല് പിന്‍വലിക്കണമെന്നും വയല്‍ അവശിഷ്ടം കത്തിക്കുന്നതിനുളള പിഴ ഒഴിവാക്കണമെന്നുമുളള ആവശ്യത്തില്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. നിയമങ്ങള്‍ റദ്ദാക്കുന്നതിലും താങ്ങുവില ഉറപ്പുനല്‍കിയുളള നിയമനിര്‍മാണവുമാണ്  ജനുവരി നാലിന് നടക്കുന്ന യോഗത്തിലെ പ്രധാന വിഷയമാവുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അഞ്ചുശതമാനം മാത്രമാണ് പരിഹരിക്കപ്പെട്ടതെന്ന് സിംഘുവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ചിന്തിക്കുന്നത് കര്‍ഷകസമരം ഷഹീന്‍ബാഗിലെ സമരം പോലെ അവസാനിക്കുമെന്നാണ്. എന്നാല്‍ കര്‍ഷകരെ ഷഹീന്‍ ബാഗിലെ പോലെ ഒഴിപ്പിക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More