പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിനു മുന്നില്‍ ചാണകമെറിഞ്ഞ് പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ ചാണകമെറിഞ്ഞ് പ്രതിഷേധം. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് ട്രാക്ടര്‍ നിറയെ ചാണകം ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ തളളിയത്. കേന്ദ്രത്തിന്റെ കാര്‍ഷികനിയമത്തില്‍ പ്രതിഷേധിക്കുന്നവരുടെ സംഘമാണ് ഇതിനു പിന്നിലെന്നാണ് ബിജെപി നേതാവിന്റെ ആരോപണം.

പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷണ്‍ സുദിന്റെ വീടിനു പുറത്താണ് സംഘം പ്രതിഷേധം നടത്തിയത്. കാര്‍ഷികനിയമത്തില്‍ പ്രതിഷേധിക്കുന്ന സംഘമാണ് നേതാവിന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്രത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അവര്‍ പ്രതിഷേധിച്ചത്. തന്റെ വീട്ടിലേക്ക് ചാണകമെറിഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് കുത്തിയിരിപ്പ് സമരം നടത്തി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജനങ്ങളുടെ സ്വകാര്യജീവിതത്തിലേക്കുളള കടന്നുകയറ്റം സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ കഴിഞ്ഞ ഒരു മാസത്തിലേറേയായി തലസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്. കര്‍ഷകസംഘടനകള്‍ ബിജെപി നേതാക്കളെ ഉന്നമിട്ട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ കര്‍ഷകര്‍ വളയുകയും പോലീസ് സംരക്ഷണത്തോടെ നേതാക്കള്‍ പിന്‍വാതില്‍ വഴി പുറത്തുകടക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Contact the author

National Desk

Recent Posts

National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More