ഓഹരി വില്‍പനയില്‍ ക്രമക്കേട്; റിലയൻസിനും അംബാനിക്കും പിഴ

ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ചെയർമാൻ മുകേഷ് അംബാനിക്കും വിപണി നിയന്ത്രണ ഏജൻസിയായ 'സെബി' പിഴ ചുമത്തി. റിലയൻസ് 25 കോടി, മുകേഷ് അംബാനി 15 കോടി, നവിമുംബൈ സെസ് കമ്പനി 20 കോടി,  മുംബൈ സെസ് കമ്പനി 10 കോടി എന്നിങ്ങനെ ആകെ 70 കോടി രൂപ പിഴയടക്കാനാണ് ഉത്തരവ്. 

2007-ലാണ് കേസിനാസ്പദമായ സംഭവം. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്. 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷക പ്രതിഷേധത്തില്‍ ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ പരുങ്ങലിലായ റിലയന്‍സിന് സെബിയുടെ നടപടി ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിയോ സിമ്മുകള്‍ കത്തിച്ചും ടവറുകള്‍ തകര്‍ത്തും വരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബോയ്‌ക്കോട്ട് ജിയോ ക്യാംപെയ്‌നും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 6 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More