'പുതുവര്‍ഷത്തില്‍ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം': രാഹുല്‍ഗാന്ധി

ഡല്‍ഹി: ആത്മാഭിമാനം പണയം വയ്ക്കാതെ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് രാഹുല്‍ ഗാന്ധി. പുതിയൊരു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, നമുക്കായി ത്യാഗം ചെയ്യുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുകൂലിച്ച് അവര്‍ക്കുവേണ്ടി നിരന്തരം സംസാരിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഡിസംബര്‍ 24ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്പതി റാംനാഥ് കോവിന്ദുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇന്ത്യ ഇപ്പോള്‍ ഒരു സാങ്കല്‍പിക ജനാതിപത്യമാണെന്ന് രാഹുല്‍ പ്രസ്താവിച്ചിരുന്നു. കര്‍ഷകര്‍ സര്‍ക്കാരിനെ ഭയപ്പെടരുതെന്നും പ്രതിഷേധവുമായി മുന്നോട്ടുപോകണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പൂര്‍ണമായും റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. കര്‍ഷകരും സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍  നിയമത്തില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്‍റെ    കര്‍ഷകരുമായുളള  ഏഴാം ഘട്ട ചര്‍ച്ച ജനുവരി നാലിന് നടക്കും.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More