സംസ്ഥാന ബജറ്റ് ഈമാസം പതിനഞ്ചിന്; സമ്മേളനം എട്ടാം തീയതി തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. ജനുവരി പതിനഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ആഴ്ചകൾക്ക് മുന്നേ തുടങ്ങിക്കഴിഞ്ഞു.

കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ഈ നിയമസഭയുടെ അവസാന സമ്മേളനമാണ് എട്ടാം തീയതി ചേരുന്നത്. മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നെല്ലിന്റെയും തേങ്ങയുടെയും റബറിന്റെയും അടക്കം താങ്ങുവില വർധിപ്പിച്ചും മദ്യത്തിനും ഭൂമിക്കും നികുതി കൂട്ടാതെയും ആകും സംസ്ഥാന ബജറ്റ് എന്നാണ് സൂചന. കിഫ്ബി വഴിയും പൊതുമരാമത്ത് വകുപ്പു വഴിയും കഴിഞ്ഞ നാലര വർഷം നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ പട്ടിക ബജറ്റിൽ സർക്കാർ അവതരിപ്പിക്കും. 

Contact the author

News Desk

Recent Posts

Web Desk 8 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 14 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More