ഡല്‍ഹി: അമ്പത്തൊന്നു ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന് നല്കാന് ഡല്‍ഹി സംസ്ഥാനം സജ്ജമായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊവിഡ് രണ്ടാംഘട്ട വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് തലസ്ഥാന നഗരത്തെയായിരുന്നു. എന്നാല്‍ വാക്സിനേഷന് നല്കാന് പൂര്‍ണ്ണ സജ്ജമാണെന്നും ഡല്‍ഹിയിലെ കൊവിഡ് ബാധ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തില്‍ നിന്ന് വാക്സിന് സ്വീകരിക്കാനും സംഭരിച്ചുവയ്ക്കാനും ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുമുളള സംവിധാനങ്ങള്‍ തയ്യാറായി കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാവും വാക്സിനേഷന് ആരംഭിക്കുക, ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിക്കുക. പോലീസ്, മുനിസിപ്പല്‍ വര്‍ക്കേഴ്സ്, വോളന്റിയര്‍മാര്‍ തുടങ്ങി 51 ലക്ഷം ജനങ്ങള്‍ക്കാണ് ഡല്‍ഹി വാക്സിന് നല്‍കുക.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഓരോ വാക്സിനേഷനും രണ്ട് ഡോസ് വീതമാണ് ഉണ്ടാവുക. 51 ലക്ഷം ജനങ്ങള്‍ക്ക് വാക്സിന് നല്കാന് ഒരു കോടിയിലേറേ ഡോസുകള്‍ ആവശ്യമാണ്. 74 ലക്ഷം ഡോസ് വരെ സംഭരിക്കാനുള്ള സൗകര്യങ്ങള്‍ ഡല്‍ഹിയിലുണ്ട്. വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുന്നവരെ വാക്സിനേഷന്റെ തിയതിയും സമയവും സ്ഥലവും എസ്എംഎസായി അറിയിക്കുമെന്നും കെജ്രിവാള് പറഞ്ഞു.