കർഷക പ്ര​ക്ഷോഭം: രാഹുൽ രാഷ്ട്രപതിയെ കണ്ടു; നിരോധനാജ്‍ഞ ലംഘിച്ചതിൽ പ്രിയങ്ക അറസ്റ്റിൽ

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രിയങ്ക ​ഗാന്ധിയുൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. കാർഷിക നിയമത്തിനെതിരെ കർഷകർ ഒപ്പിട്ട നിവേദനം രാ​ഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാനായിരുന്നു മാർച്ച്. എന്നാൽ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. എഐസിസി ഓഫീസിനും, രാഷ്ട്രപതി ഭവനും സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

രാഹുൽ ​ഗാന്ധി ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാനുള്ള അനുമതി നൽകിയത്. പൊലീസ് വിലക്ക് ലംഘിച്ച് കോൺ​ഗ്രസ് നേതാക്കൾ പ്രകടനം നടത്തി. എംപിമാരും. കോൺ​ഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തു. തുടർന്നാണ് പ്രിയങ്ക ​ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം കര്‍ഷക സംഘടനകളെ ആറാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറിന്റെ കത്തിനോട് വിയോജിപ്പുളളതിനാല്‍ ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കേണ്ടെന്ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എന്നാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരാണെന്നും കേന്ദ്രം തുറന്ന മനസ്സും ഉദ്ദേശശുദ്ധിയോടുകൂടെയും ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിലവിലുളളതിനേക്കാള്‍ ഉയര്‍ന്ന താങ്ങുവില വേണമെന്ന് കര്‍ഷകസംഘടനകള്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ രാഷ്ട്രീയ എതിരാളികളെ പോലെ കാണരുത്, ഗുരുദ്വാര സന്ദര്‍ശനം പോലുളള നാടകങ്ങള്‍ ഒഴിവാക്കി ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് മോദി തയാറാകണമെന്നും കര്‍ഷകര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
National Desk 14 hours ago
National

2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

More
More
National Deskc 15 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More
National Desk 16 hours ago
National

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

More
More
National Desk 17 hours ago
National

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

More
More
National Desk 17 hours ago
National

ചിലര്‍ അറിവുള്ളവരായി നടിക്കും, അതിലൊരാളാണ് മോദി - രാഹുല്‍ ഗാന്ധി

More
More