നാര്‍നൗല്‍: താങ്ങുവില ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താങ്ങുവില നിര്‍ത്തലാക്കാന്‍ ഒരു കാരണവശാലും അനുവധിക്കില്ലെന്നും, ഇനി അഥവാ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് രാഷ്ട്രിയ പ്രവര്‍ത്തനംതന്നെ ഉപേക്ഷിക്കുമെന്നും ബിജെപി മുഖ്യമന്ത്രി കൂടിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു
കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറുമായി ചര്‍ച്ച ചെയ്തെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇനിയും കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. വിവാദ നിയമത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവുകയുളളു എന്നും അദ്ദേഹം കൂടിചേര്‍ത്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിലാണ് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍. എന്നാല്‍ നിയമത്തില്‍ ഭേതഗതികളാവാം പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.