ബ്രിട്ടീഷ് നടി ബാർബറ വിൻഡ്സര്‍ അന്തരിച്ചു

ബ്രിട്ടീഷ് നടി ബാർബറ വിൻസഡർ അന്തരിച്ചു. ഇന്നലെ വൈകീട്ട്  ലണ്ടിനിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അൽഷിമേഴ്സിന് ചികിത്സയിലായിരുന്നു. 2014 ലാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് വർഷം മുമ്പ് മാത്രമാണ്  രോ​ഗവിവരം പുറം ലോകം അറിഞ്ഞത്. 

1950 ൽ നാടകത്തിലൂടെയാണ് ബാറബറ അഭിനയ രം​ഗത്തെത്തിയത്. 13 വയസിലായിരുന്നു അരങ്ങേറ്റം. 1954 ൽ പുറത്തിറങ്ങിയ ദ ബെൽസ് ഓഫ് സെന്റ് ട്രിനിയൻസാണ് ആദ്യ ചിത്രം. ക്യാരി ഓൺ ഫിലിംസ് എന്ന സിനിമാ പരമ്പരകളിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് സുപരിചിതയായത്. 1964 ലാണ് പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് ക്യാരി ഓൺ പരമ്പരയിലെ 10 ചിത്രങ്ങളിൽ അഭിനയിച്ചു. 77 ൽ പുറത്തറങ്ങിയ ദാറ്റ്സ് ക്യാരി ഓണാണ് പരമ്പരയിലെ അവസാന ചിത്രം. 2016 വരെ സിനിമാ രം​ഗത്ത് സജീവമായിരുന്നു.  നിരവധി ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മൂന്ന് വിവാഹം കഴിച്ചു. റോണി നൈറ്റായിരുന്നു ആദ്യ ഭർത്താവ്.  1986 ൽ സ്റ്റീവൻ ഹോളിം​ഗ്സിനെയും 2000 ത്തിൽ സ്കോട്ട് മിച്ചലിനെയും വിവാഹം ചെയ്തു. ആൾ ഫോർ മി എന്ന പേരിൽ ആത്കഥ രചിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More