ഒടുവില്‍ സ്റ്റാൻ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചു

ഒരു മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആക്ടിവിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചു. ഭീമ കൊറേ​ഗാവ് ​ഗൂഡാലോചന കേസിൽ അറസ്റ്റിലായ അദ്ദേഹത്തെ തലോജ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്. തുടര്‍ന്ന് സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ മൂന്നാഴ്ച്ച സമയമാണ് എൻ.ഐ.എക്ക് കോടതി നല്‍കിയത്.

എന്നാല്‍ സ്റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചതായി എൻ.ഐ.എ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്നും, അതു തിരികെ നല്‍കാന്‍ ഉത്തരവിടണമെന്നും കാണിച്ച് സ്റ്റാൻ സ്വാമി മുംബൈയിലെ പ്രത്യേക കോടതിയിൽ മൂന്ന് പുതിയ അപേക്ഷകൾ നല്‍കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്ര നാഡീവ്യൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ്. വിറയലും പേശികളുടെ സങ്കോചവും രോഗികള്‍ക്ക് ഉണ്ടാകുന്നതിനാല്‍ പാനീയങ്ങള്‍ കുടിക്കുന്നത് അടക്കമുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടും. രോഗികളില്‍ ചിലര്‍ക്ക് ചവയ്ക്കാനും ഭക്ഷണം കഴിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More