നാഗ്പൂരിലെയും പുണെയിലെയും ബിജെപിയുടെ പരാജയം ചരിത്രം തിരുത്തും - ശരദ് പവാര്‍

മുംബൈ: ബിജെപിയുടെ ശക്തി കേന്ദ്രവും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനവുമായ നാഗ്പൂരിലും മറ്റൊരു ശക്തി കേന്ദ്രമായ പൂണെയിലും ബിജെപിക്കുണ്ടായ കനത്ത തെരഞ്ഞെടുപ്പ് പരാജയം ചരിത്രം തിരുത്തിക്കുറിക്കുന്നതാണെന്ന് എന്‍ സി പി ദേശീയ അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമായ ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എന്‍സിപി-കോണ്‍ഗ്രസ്- ശിവസേന സഖ്യം നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ ശരദ് പവാര്‍.

മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തില്‍ നിന്ന് ബിജെപി പതുക്കെ പുറന്തള്ളപ്പെടുകയാണ് എന്നാണ് തെരെഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. അതുകൊണ്ടാണ് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും മതേതര സഖ്യം വിജയിച്ചത്. ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം മാറുന്നുവെന്നാണ് കാണിക്കുന്നത്-ശരദ് പവാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആകെ തെരഞ്ഞെടുപ്പ് നടന്ന 6 സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയം കണ്ടെത്താനായത്. ഔറംഗാബാദ്, മറാത്ത വാഡാ എന്നിവിടങ്ങളില്‍ എന്‍സിപി വിജയിച്ചപ്പോള്‍ നാഗ്പൂര്‍, പൂണെ എന്നിവ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയം കണ്ടെത്തിയത്. ആകെ ബിജെപി വിജയിച്ചത് ധൂല്‍ നന്ദൂബറില്‍ മാത്രമാണ്. ഇവിടെയാവട്ടെ കോണ്‍ഗ്രസ്സില്‍ നിന്ന് കൂറുമാറി ബിജെപി പിന്തുണയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. അതുകൊണ്ടുതന്നെ ആ വിജയം യഥാര്‍ത്ഥവിജയമല്ലെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 3 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More