സിഎഎക്കെതിരെ ആസാമില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു

ആസാം: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പോരാട്ടം ആഹ്വാനം ചെയ്ത് ആസാമിലെ സിഎഎ വിരുദ്ധ ഫോറം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സി‌എ‌എ നടപ്പാക്കിയതിന്റെ ഒന്നാം വാർ‌ഷികദിനമായ ഡിസംബർ 12 ന്‌ ഏകോപന സമിതി (സി‌സി‌എ‌സി‌സി) സംയുക്ത പോരാട്ടത്തിനായുള്ള പൊതു അപ്പീൽ നൽകും.

ഡിസംബര്‍ 12 സംഘടന, സങ്കൽപ ദിവസ് (പ്രതിജ്ഞാ ദിനം) ആയി ആചരിക്കും.ഭരണഘടനാവിരുദ്ധ നിയമത്തിനെതിരായ പോരാട്ടം തുടരുന്നതിനോടൊപ്പം, നിയമത്തിനെതിരെ സംയുക്ത പോരാട്ടം നടത്താൻ എല്ലാ സി‌എ‌എ വിരുദ്ധ ശക്തികളോടും അഭ്യർത്ഥിക്കുകയും ചെയ്യുമെന്ന് സിസിഎസിഎസി ചീഫ് കോർഡിനേറ്റർ ഡെബെൻ തമുലി പറഞ്ഞു. കൂടാതെ, കഴിഞ്ഞ വർഷം സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണപ്പെട്ട ആറ് പേരെ പേരെ സങ്കല്പ ദിവസില്‍ അനുസ്മരിക്കും. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും തമുലി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2014 ഡിസംബറിനുള്ളില്‍ ഇന്ത്യയിലേക്ക് പ്രവേശിച്ച ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിംകള്‍ക്ക് നിയമം ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാല്‍ ആസാമിലെ ഭൂരിഭാഗം പേരും സി‌എ‌എയെ എതിർക്കുന്നുണ്ട്. ഇത് ആസാമിന്റെ സ്വത്വത്തിനും സംസ്കാരത്തിനും ഭീഷണിയാകുമെന്നാണ് ആസാം ജനങ്ങള്‍ വാദിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More