ഡല്‍ഹി: ഡല്‍ഹിയില്‍ വാക്സിന് വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി. വാക്സിന് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്സിന് ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു. ഒരു മാസത്തിനുളളില്‍ ഡല്‍ഹി നിവാസികള്‍ക്കു മുഴുവന്‍ വാക്സിന് നല്‍കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഡല്‍ഹിക്കുണ്ട്. അതേസമയം ആദ്യത്തെ വാക്സിന് സംഭരണ കേന്ദ്രമായി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ തിരഞ്ഞെടുത്തു.
തലസ്ഥാനത്ത് കുട്ടികളുടെ രോഗപ്രതിരോധത്തിനായി അറുനൂറോളം കോള്‍ഡ് സ്റ്റോറേജ് പോയിന്റുകളും 1800 ഔട്ട്റീച്ച് സൈറ്റുകളുമുണ്ട്. ആദ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് ആരോഗ്യപ്രവര്ത്തകരിലായിരിക്കും നടത്തുക. ഡല്‍ഹിയിലെ സൗകര്യങ്ങളുപയോഗിച്ച് രണ്ടു മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ വാക്സിനുകള്‍ സൂക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് വാക്സിന് സംഭരണ കേന്ദ്രമാക്കി മാറ്റുന്ന രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഡിസംബര്‍ പകുതിയോടെ പ്രവര്‍ത്തനക്ഷമമാവും.
ഇന്ത്യയില്‍ ലഭ്യമാവുന്ന മിക്ക വാക്സിനുകളും രണ്ടു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട് എന്നാല്‍ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വാക്സിന് സൂക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഭാരത് ബയോടെക്കിന്റെ റോട്ടവൈറസ് വാക്സിന് മാത്രമാണ് ഈ താപനിലയില്‍ സംഭരിച്ചു വയ്ക്കാന്‍ സാധിക്കുക. റോട്ടവൈറസ് വാക്സിന് മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനില മതി.