അഹമ്മദ് ജാഹുവിനും മുംബൈ സിറ്റി എഫ്സിക്കും ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മുന്നറിയിപ്പ്

ISL
Web Desk 3 years ago

ഐഎസ്എൽ മത്സരത്തിനിടെ മാരക ടാക്ളിം​ഗ് നടത്തിയ മുംബൈ സിറ്റി എഫ്സി മിഡ്ഫീൽഡൽ അഹമ്മദ് ജാഹുവിന് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ എ.ഐ.എഫ്.എഫ് അച്ചടക്ക നിയമ പ്രകാരം കടുത്ത നടപടി എടുക്കുമെന്നാണ്  മുന്നറിയിപ്പ്. ഐ‌എസ്‌എൽ ഏഴാം സീസണിലെ ലെ രണ്ടാം മത്സരത്തിൽ അഹമ്മദ് ജാഹു റെഡ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു. ​നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിഡ്ഫീൽഡർ കാസ ഖംറയെ ചവിട്ടി വീഴ്ത്തിയതിന്റെ പേരിലായിരുന്നു നടപടി. ​പന്ത് പോയതിന് ശേഷമായിരുന്നു കാസ ഖംറ ഫൗളിന് വിധേയനായത്. ഗുരുതരമായ ഈ സംഭവം ആൾ ഇന്ത്യ ഫുടബോൾ ഫെഡറേഷൻ കളിയുടെ വീഡിയോ ദൃശ്യങ്ങൾ അവലോകനം നടത്തി. എതിർ കളിക്കാരന്റെ ജീവിതവും കരിയറും അപകടത്തലാക്കുന്ന തരത്തിൽ കളിക്കളത്തിൽ പെരുമാറരുതെന്ന്  ജാഹുവിനും മുംബൈ എഫ്സി ടീമിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഹുവിനെതിരെ തൽക്കാലം മറ്റ് അച്ചടക്ക നടപടികൾ ഉണ്ടാവില്ല. റെഡ് കാർഡ് കിട്ടിയതിനാൽ ജാഹുവിന് അടുത്ത മത്സരത്തില് കളിക്കാനാവില്ല.

ഈ സീസണിൽ മുംബൈ ടീമിലെത്തിയ താരമാണ് മൊറോക്കൻ സ്വദേശിയായ അഹമ്മദ് ജാഹു. കഴിഞ്ഞ രണ്ട് സീസണിലും ​ഗോവക്കായി  മികച് പ്രകടനം ജാഹു കാഴ്ച വെച്ചിരുന്നു. ടീം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് മിഡ് ഫീൽഡ് ജനറലായി ജാഹുവിനെ ടീമിൽ എത്തിയത്. ആദ്യ മത്സരത്തിൽ മുംബൈ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 3 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 3 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More