ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

ISL
Web Desk 3 years ago

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും. ഇരുടീമുകളും ലീ​ഗിൽ പതിമൂന്നാമത്തെ   മത്സരത്തിനാണ് ഇറങ്ങുന്നത്. നിലവിൽ കേരളം 9 സ്ഥാനത്തും ​ഗോവ മൂന്നാം സ്ഥാനത്തുമാണ്. 19 പോയിന്റുള്ള ​ഗോവ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. 13 പോയിന്റുള്ള കേരളത്തിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ തുടർന്നുള്ള മത്സരങ്ങൾ നിർണായകമാണ്. ലീ​ഗിലെ ആദ്യ ഏറ്റുമുട്ടലിൽ കേരളം ​ഗോവയോട് തോറ്റിരുന്നു. 

ഇന്ന് ജയിച്ചാൽ 16 പോയന്റുമായി കേരളത്തിന് അഞ്ചാം  സ്ഥാനത്ത് എത്താം. 12 മത്സരങ്ങളിൽ 3 എണ്ണത്തിൽ മാത്രമാണ് കേരളം ജയിച്ചത്. അവസാന മത്സരത്തിൽ പരമ്പരാ​ഗത വൈരികളായ ബെം​ഗളൂരുവിനെ അട്ടിമറിച്ചത് കേരളത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മധ്യനിരയിലെ ശക്തമായ സാന്നിധ്യമായ  ഫക്കുണ്ടോ പെരേയ ഇന്നും കളിച്ചേക്കില്ല. മികച്ച ഫോമിലുള്ള ഫക്കുണ്ടോയുടെ പിന്മാറ്റം ആക്രമണത്തിന്റെ മൂർച്ച കുറച്ചേക്കും. ഫക്കുണ്ടോക്ക് പകരം കളത്തിൽ ഇറങ്ങിയ ജുവാണ്ടോ കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 

മുന്നേറ്റത്തിൽ ജോർഡാൻ മറേയുടെ ഫോം കേരളത്തിന് ഏറെ ആശ്വാസം നൽകുന്നുണ്ട്.  ​ഗാരി ഹൂപ്പർ ​സ്ട്രൈക്കർമാർക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ബെം​ഗളൂരുവിനെതിരെ അവസാന നിമിഷം ഹൂപ്പർ നൽകിയ പാസിലാണ് രാഹുൽ ​ഗോൾ നേടിയത്.

Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More
Web Desk 3 years ago
ISL

ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; ദുർബലരായ ഈസ്റ്റ് ബം​ഗാളിനോട് സമനില

More
More